തിരുമലക്ഷേത്രത്തിന് 1.02 കോടി രൂപ സംഭാവന നല്‍കി മുസ്ലിം ദമ്പതിമാര്‍
98yh

തിരുപ്പതി: തിരുമലക്ഷേത്രത്തിന് 1.02 കോടി രൂപ സംഭാവന നല്‍കി മുസ്ലിം ദമ്പതിമാര്‍. അബ്ദുള്‍ഘനിയും ഭാര്യ നുബീന ബാനുവുമാണ് 1.02 കോടി രൂപയുടെ ചെക്ക് തിരുമല ക്ഷേത്രത്തിലെത്തി അധികൃതര്‍ക്ക് കൈമാറിയത്. ചെന്നൈയില്‍ നിന്നുമുള്ള ദമ്പതിമാര്‍ തിരുമല ക്ഷേത്രസന്നിധിയിലെ രംഗനായകുല മണ്ഡപത്തില്‍വെച്ച് ടി.ടി.ഡി. എക്‌സിക്യൂട്ടീവ് ഓഫിസര്‍ ധര്‍മ റെഡ്ഡിക്ക് ചെക്ക് കൈമാറി. ഈ തുകയില്‍ 15 ലക്ഷം രൂപ ശ്രീ വെങ്കിടേശ്വര അന്നദാന ട്രസ്റ്റിലേക്കുള്ളതാണ്. ക്ഷേത്രത്തില്‍ എത്തുന്ന പതിനായിരക്കണക്കിന് ഭക്തര്‍ക്കാണ് ദിവസേന ഭക്ഷണം നല്‍കുന്നത്.

ബാക്കിയുള്ള തുക ക്ഷേത്രത്തിലെ വിവിധവികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. തിരുമല ക്ഷേത്രത്തിലേക്ക് ഇതാദ്യമായിട്ടല്ല വ്യവസാസിയായ അബ്ദുള്‍ ഘനി സംഭാവന നല്‍കുന്നത്.

2020-ല്‍ ട്രാക്ടറും കീടനാശിനി സ്‌പ്രേയറും അദ്ദേഹം തിരുമല ക്ഷേത്രത്തിന് നല്‍കിയിരുന്നു. അതിനുമുമ്പ് 35 ലക്ഷം രൂപ വിലയുള്ള റെഫ്രിജറേഷന്‍ ട്രക്കും അദ്ദേഹം സംഭാവന ചെയ്തിരുന്നു.

Share this story