കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ പടിഞ്ഞാറെ നടപ്പുരയുടെ സമർപ്പണം നടന്നു

kadampuzha themple
kadampuzha themple

കാടാമ്പുഴ : ശ്രീ കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ശോഭ ഗ്രൂപ്പ്‌ ചെയർമാൻ പി എൻ സി മേനോൻ നിർമിച്ചു നൽകിയ  പടിഞ്ഞാറെ നടപ്പുരയുടെ സമർപ്പണം തിങ്കളാഴ്ച നടന്നു. മലബാർ ദേവസ്വം ബോർഡ്‌ മെമ്പർ രാധ മാമ്പറ്റയുടെ സാന്നിധ്യത്തിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അണ്ടലാടി ഉണ്ണി നമ്പൂതിരിപ്പാട് താഴികക്കുടത്തിൽ അഭിഷേകം നടത്തി നടപ്പുരയുടെ സമർപ്പണം നിർവഹിച്ചു. 

ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എ എസ് അജയകുമാർ, മാനേജർ എൻ  വി മുരളീധരൻ, എഞ്ചിനീയർ കെ വിജയകൃഷ്ണൻ എന്നിവരും ക്ഷേത്രജീവനക്കാരും ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.

Tags