അമ്പലപ്പുഴ പേട്ടസംഘം അയ്യപ്പ ദര്‍ശനം നടത്തി
Fri, 13 Jan 2023

അമ്പലപ്പുഴ പേട്ടസംഘം ശബരിമല സന്നിധാനത്ത് ദര്‍ശനം നടത്തി. വെള്ളിയാഴ്ച്ച വൈകുന്നേരം ഏഴരയോടെയാണ് അയ്യപ്പന്‍മാരും മാളികപ്പുറങ്ങളുമടങ്ങുന്ന ഇരുന്നൂറ്റമ്പതോളം പേരടങ്ങുന്ന അമ്പലപ്പുഴ അയ്യപ്പ ഭക്തസംഘം സന്നിധാനത്തെത്തിയത്. സംഘത്തിന് പതിനെട്ടാം പടികയറുന്നതിനും ദര്‍ശനത്തിനുമായി പ്രത്യേക സംവിധാനമൊരുക്കി നല്‍കി. മകരവിളക്ക് ദിവസം രാവിലെ അമ്പലപ്പുഴക്കാരുടെ നെയ്യഭിഷേകം നടക്കും. സമൂഹ പെരിയാന്‍ എന്‍ ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലാണ് സംഘം എത്തിയത്. മകരവിളക്ക് കഴിഞ്ഞ് അടുത്ത ദിവസം അമ്പലപ്പുഴക്കാരുടെ ശീവേലി എഴുന്നള്ളത്ത് നടക്കും.