അണ്ടലൂര്‍ കാവിലെ പുനഃപ്രതിഷ്ഠാകര്‍മ്മവും നവീകരണ ബ്രഹ്മകലശാഭിഷേകവും 26 ന് നടക്കും

andallur

തലശ്ശേരി: അണ്ടലൂര്‍ കാവിലെ ദൈവത്താറീശ്വരന്റെയും അങ്കക്കാരന്റെയും ദാരു പീഠങ്ങളുടെയും ഹനുമാന്‍ സ്വാമിയുടെ പുതിയ പഞ്ചലോഹ വിഗ്രഹത്തിന്റെയും പുനഃപ്രതിഷ്ഠാകര്‍മ്മവും നവീകരണ ബ്രഹ്മകലശാഭിഷേകവും 26 ന് പകല്‍ 10.50ന് നടത്താന്‍ തീരുമാനിച്ചതായി എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത്ത് പറമ്ബത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

20 മുതല്‍ 25 വരെ വിവിധ കലാപരിപാടികള്‍ കോര്‍ത്തിണക്കിയ സാംസ്‌കാരിക സന്ധ്യകളും ഒരുക്കിയിട്ടുണ്ട്: കലാ സാംസ്‌കാരിക സദസിന്റെ ഔപചാരിക ഉദ്ഘാടനം 20ന് വൈകിട്ട് 7ന് സംസ്ഥാന ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വ്വഹിക്കും. പുനഃപ്രതിഷ്ഠാചടങ്ങുകളുടെ ഭാഗമായി 21 വൈകിട്ട് മുതല്‍ വിശേഷാല്‍ താന്ത്രിക പൂജകള്‍ ആരംഭിക്കും. കെ. വേലായുധന്‍, പനോളി മുകുന്ദനച്ചന്‍, ഗിരിശനച്ചന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

Share this story