നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

google news
sssss

കണ്ണൂർ: ചെരുവാഞ്ചേരിയിൽ നിരവധി ക്രിമിനൽ കേസുകളിലും പോക്സോ കേസിലും പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. കണ്ണവം പോലീസ് സ്റ്റേഷൻ പരിധിയിൽ ചേറുവാഞ്ചേരി സ്വദേശി സൗരവ് (24) പിലാക്കൂൽ ഹൗസ് എന്നയാളെയാണ്  കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ  നിയമം 2007 വകുപ്പ്  പ്രകാരം കാപ്പ (ചുമത്തി  ജയിലിലടച്ചത്.

കണ്ണൂർ സിറ്റി  പൊലീസ് കമ്മീഷണർ  അജിത് കുമാർ ഐ പി എസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി. ഇയാൾക്ക് പോക്സോ കേസ് ഉൾപ്പെടെ കണ്ണവം  പോലീസ് സ്റ്റേഷനിൽ ഏഴ് കേസുകൾ നിലവിലുണ്ട്. കണ്ണവം  ഇൻസ്പെക്ടർ ബോസിന്റെ നേതൃത്വത്തിൽ എസ് ഐ രാജീവൻ, എസ് സി പി ഒ വിജിത്ത് അത്തിക്കൽ, ബിജേഷ് തെക്കുബാടൻ, സി പി ഒ പ്രജിത്ത് കണ്ണിപ്പൊയിൽ എന്നിവർ ചേർന്നാണ് ഒളിവിൽ കഴിഞ്ഞു വരവേ സൗരവിനെ അറസ്റ്റ് ചെയ്തത്.

Tags