മദ്യലഹരിയില്‍ യുവാവ് അയല്‍വാസിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

google news
crime

മണ്ണുത്തി: പറവട്ടാനിയില്‍ മദ്യലഹരിയില്‍ യുവാവ്  അയല്‍വാസിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. പറവട്ടാനി സ്വദേശി ഡേവീസ് (55) ആണ് കൊല്ലപ്പെട്ടത്. പ്രതി ജോമോനെ (45) പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലെത്തിയതെന്നാണ് പറയുന്നത്. ആക്രമണത്തില്‍ മുഖത്തിനും തലയ്ക്കും ഗുരുതര പരുക്കേറ്റ ഡേവിസിനെ ജുബിലി മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അര്‍ധരാത്രിയോടെ മരിക്കുകയായിരുന്നു.

മരവടികൊണ്ടുള്ള അടിയേറ്റ ഡേവിസിന്റെ മുഖം തകര്‍ന്ന നിലയിലാണ്. അടിപിടിയില്‍ ജോമോനും പരിക്കേറ്റിട്ടുണ്ട്. തലയ്ക്ക് പരിക്കേറ്റ ജോമോനെ ആദ്യം തൃശൂര്‍ ജനറല്‍ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി മുളംകുന്നത്തുകാവ്  മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നതായി പോലീസ് അറിയിച്ചു.

Tags