കൊല്ലത്ത് വഴിമുടക്കി റോഡില്‍ക്കിടന്നത് ചോദ്യംചെയ്ത യാത്രികനെ ആക്രമിച്ച യുവാവ് അറസ്റ്റില്‍

dfcbv

കൊല്ലം: വഴിമുടക്കി റോഡില്‍ക്കിടന്നത് ചോദ്യംചെയ്ത യാത്രികനെ ആക്രമിച്ച യുവാവ് അറസ്റ്റില്‍. ശക്തികുളങ്ങര കന്നിമേല്‍ചേരി മൂലംങ്കര ലാജിഭവനത്തില്‍ മനു(25)വാണ് പിടിയിലായത്.ശനിയാഴ്ച രാത്രി 7.30-ന് മൂലങ്കര പള്ളിക്കുസമീപമുള്ള റോഡിലൂടെ പ്രദേശവാസിയായ സുരേഷ് സ്‌കൂട്ടറില്‍ വരുമ്പോള്‍ മനു റോഡില്‍ മാര്‍ഗതടസ്സമുണ്ടാക്കി കിടന്നു.

റോഡില്‍നിന്ന് മാറിക്കിടക്കാന്‍ പറഞ്ഞതിലുള്ള വിരോധമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.ശക്തികുളങ്ങര പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഐ.വി.ആശയുടെ നേതൃത്വത്തില്‍ എസ്.ഐ.മാരായ ദിലീപ്, എ.എസ്.ഐ. ഡാര്‍വിന്‍, എസ്.സി.പി.ഒ. ബിജു, സി.പി.ഒ. ക്രിസ്റ്റഫര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Share this story