മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയുടെ പി.എ വേഷമണിഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ

google news
fraud

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ പേഴ്‌സണൽ അസിസ്റ്റന്റ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ .
അലക്കുകാരന്‍റെ കൈയിൽ നിന്ന് 15 ലഷം രൂപ തട്ടിയ രണ്ട് പേരെ അറസ്റ്റ് ചെയ്തു. സുഹാസ് മഹാദിക്കിനെയും വ്യാജ പി.എയായി വേഷം കെട്ടിയ കിരൺ പട്ടീലിനെയുമാണ് അറസ്റ്റ് ചെയ്തത്.

അലക്കുകാരനായ മല്ലേഷ് കല്ലൂരിയുടെ (46) പരാതിയിലാണ് പൊലീസ് കേസെടുത്തത്. ചേരി പുനരധിവാസ അതോറിറ്റിയുടെ കീഴിൽ മല്ലേഷ് കല്ലൂരിയുടെ പണിസ്ഥലം ഉൾപ്പെടുന്ന സ്ഥലങ്ങൾ പുനർവികസനം നടത്തുന്നതായി അറിയിച്ചിരുന്നു. എന്നാൽ ധോബി ഘട്ട് റെസിഡന്‍റ് സൊസൈറ്റി പ്രസിഡന്‍റ് കല്ലൂരിയെ യോഗ്യതാ ലിസ്റ്റിൽ നിന്ന് ഒഴിവാക്കുവാൻ അപേക്ഷ സമർപ്പിച്ചെന്ന് അറിഞ്ഞതോടെയാണ് തട്ടിപ്പിനാധാരമായ സംഭവങ്ങൾ തുടങ്ങുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

വിവരമറിഞ്ഞ കല്ലോരി പ്രദേശവാസിയായ സുഹാസ് മഹാദിക്കിനോട് സഹായം അഭ്യർത്ഥിച്ചു. ഫഡ്‌നാവിസിന്‍റെ ഔദ്യോഗിക വസതിയായ സാഗർ ബംഗ്ലാവിൽ ഉപമുഖ്യ മന്ത്രിയുടെ പി.എ യായ ഒരാളെ തനിക്ക് പരിചയമുണ്ടെന്ന് പറഞ്ഞ് മഹാദിക്ക് വാട്സാപ്പ് നമ്പറിലൂടെ രേഖകൾ വാങ്ങിയിരുന്നു.

ശേഷം വിധാൻ ഭവനിനടുത്ത് വച്ച് മഹാദിക്ക് കല്ലൂരിയെ പട്ടേലിന് പരിചയപ്പെടുത്തി. പട്ടേൽ മഹാരാഷ്ട്ര സ്റ്റേറ്റെന്നെഴുതിയ ഐ.ഡി കാർഡ് ധരിച്ചിരുന്നു. 35 ലക്ഷം രൂപ നൽകിയാൽ ഉറപ്പായം പണി നടത്താമെന്ന് ഇവർ വാഗ്ദാനം നൽകിയതായും എഫ് .ഐ.ആർ റിപ്പോർട്ടിൽ പറയുന്നുണ്ട്.

Tags