അമ്മയുടെ കൺമുമ്പിൽ നിന്ന് മകളെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

arrest8

പത്തനംതിട്ട: അടൂരിൽ അമ്മയുടെ കൺമുമ്പിൽനിന്ന് പ്രായപൂർത്തിയാകാത്ത മകളെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ  യുവാവ് അറസ്റ്റിൽ. കൊല്ലം മുളവന ബിജുഭവനിൽ ബി.എസ്‌.സിദ്ധാർഥിനെ (ശ്രീക്കുട്ടൻ-22) ആണ് അടൂർ പോലീസ് അറസ്റ്റുചെയ്തത്.പെൺകുട്ടിയുടെ അമ്മ അടൂർ പോലീസിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്

 മാർച്ച് 28-ന് വൈകീട്ട് പെൺകുട്ടി അമ്മയോടൊപ്പം അടൂർ ടൗണിൽകൂടി നടന്നുവരുകയായിരുന്നു.പെൺകുട്ടിയുമായി മുൻ പരിചയമുണ്ടായിരുന്ന യുവാവ് ബൈക്കിൽ ഇവിടെയെത്തി, പെൺകുട്ടിയുമായി കടന്നുകളഞ്ഞു. ഒരു സുഹൃത്തിന്റെ വീട്ടിലേക്കാണ് ഇവർ പോയത്. പെൺകുട്ടിക്ക്‌ 22 വയസ്സുണ്ടെന്ന് സുഹൃത്തിനെ പറഞ്ഞു തെറ്റിധരിപ്പിച്ചശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

Tags