കൊട്ടാരക്കരയിൽ ബൈക്കിലെത്തിയ രണ്ടുപേർ യുവതിയുടെ താലിമാല പൊട്ടിച്ച് കടന്നു

google news
Gold stolen

കൊട്ടാരക്കര:  ബൈക്കിലെത്തിയ സംഘം യുവതിയുടെ താലിമാല പൊട്ടിച്ച്കടന്നുകളഞ്ഞു. താഴത്തു കുളക്കട തുരത്തിലമ്പലം ജങ്ഷനിൽ വ്യാഴാഴ്ച വൈകീട്ട് 6.40 ഓടെയാണ് സംഭവം. താഴത്തു കുളക്കട മുണ്ടപ്ലാവിള വീട്ടിൽ സുധ (53)യുടെ കഴുത്തിൽ കിടന്ന ഒരു പവൻ സ്വർണ മാലയാണ് ബൈക്കിൽ എത്തിയ യുവാക്കൾ കവർന്നത്.

യുവതി കടയിൽ സാധനങ്ങൾ വാങ്ങാൻ നിൽക്കുകയായിരുന്നു. ഈ സമയം ബൈക്കിലെത്തിയ രണ്ട് യുവാക്കളിൽ പിറകിൽ ഇരുന്നയാൾ കടയിൽ വന്ന് സിഗററ്റ് ഉണ്ടോയെന്ന് ചോദിച്ചു. എന്നാൽ കട ഉടമ സിഗററ്റ് ഇല്ലെന്ന് പറഞ്ഞു. ഉടൻ തന്നെ ഹെൽമറ്റ് ധരിച്ചിട്ടില്ലാത്ത ഇയാൾ സമീപത്ത് നിന്ന സുധയുടെ കഴുത്തിൽ കിടന്ന താലിമാല പൊട്ടിച്ച് ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന ആൾ ഹെൽമെറ്റ് ധരിച്ചിരുന്നു.

മോഷണം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസിയായ പ്രവീൺ എന്ന യുവാവ് പ്രതികളുടെ ബൈക്കിൻ്റെ പിറകിൽ നാല് കിലോമീറ്ററോളം ബൈക്കിൽ സഞ്ചരിച്ചുവെങ്കിലും ഇവരെ കണ്ടെത്താൻ സാധിച്ചില്ല. വിവരം അറിഞ്ഞ് പുത്തൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Tags