ഊട്ടിയിൽ സയനൈഡ് നല്‍കി യുവതിയെ കൊലപ്പെടുത്തി ; ഭര്‍ത്താവ് അടക്കം നാലുപേര്‍ അറസ്റ്റില്‍
Sep 3, 2024, 20:24 IST
ഊട്ടി: സയനൈഡ് നല്‍കി യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ്, ഭര്‍ത്തൃമാതാവ്, ഭര്‍ത്താവിന്റെ സഹോദരന്‍, ഇവരുടെ സുഹൃത്ത് എന്നിവര്‍ അറസ്റ്റിലായി. ഊട്ടിയിലെ കാന്തലിലാണ് സംഭവം. കാന്തലിലെ ഇമ്രാന്‍ഖാന്റെ ഭാര്യ യാഷിക പാര്‍വീനാണ് (22) കൊല്ലപ്പെട്ടത്.
ഭര്‍ത്താവ് ഇമ്രാന്‍ ഖാന്‍, സഹോദരന്‍ മുക്താര്‍, മാതാവ് യാസ്മിന്‍, കൂട്ടാളിയായ ഖാലിഫ് എന്നിവരാണ് അറസ്റ്റിലായത്. യാഷിക കൊല്ലപ്പെട്ടത് ജൂണ്‍ 24-നാണ്. വായില്‍നിന്ന് നുരയും പതയും വന്ന നിലയില്‍ യാഷിക വീട്ടില്‍ വീണുകിടന്നെന്നും ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരിച്ചെന്നുമാണ് ഇവര്‍ പറഞ്ഞിരുന്നത്.