വെഞ്ഞാറമൂടിൽ നാല് വയസുകാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച മാതാവിന്റെ സുഹൃത്ത് അറസ്റ്റില്‍
വെഞ്ഞാറമൂട്: നാല് വയസുകാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മാതാവിന്റെ ആണ് സുഹൃത്ത് അറസ്റ്റില്‍. കന്യാകുമാരി അരുമന കുരുര്‍ ചാലക്കുടി വിളയില്‍ വീട്ടില്‍ വിന്‍സ് രാജാണ് (44) അറസ്റ്റിലയത്. ഇയാള്‍ രണ്ടു വര്‍ഷമായി കുട്ടിയുടെ മാതാവുമൊന്നിച്ച് ചീരാണിക്കരയിലാണ് താമസം. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം.
മദ്യപിച്ചെത്തിയ പ്രതി കുട്ടിയെ ദേഹോപദ്രവം ഏല്പിക്കുകയും കഴുത്തിന് കുത്തിപ്പിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് മാതാവിന്റെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ വട്ടപ്പാറ പൊലീസില്‍ അറിയിക്കുകയും പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കോടതില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.