വഴിയാത്രക്കാരിയെ ആക്രമിച്ച രണ്ടു യുവാക്കൾ അറസ്റ്റിൽ
arrested

വർക്കല: വഴിയാത്രക്കാരിയെ ആക്രമിച്ച രണ്ടു യുവാക്കൾ അറസ്റ്റിൽ. വർക്കല നടയറ സ്വദേശികളായ നൗഫൽ (30), ശിഹാബുദ്ദീൻ (47) എന്നിവരെയാണ് വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ 18ന് രാത്രി പതിനൊന്നോടെ സഹോദരനും കുടുംബത്തോടുമൊപ്പം സഞ്ചരിച്ച യുവതിയെയും ബന്ധുക്കളായ പെൺകുട്ടികളെയും തടഞ്ഞുനിർത്തി അക്രമികൾ ഉപദ്രവിക്കുകയും അസഭ്യം വിളിക്കുകയും ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ബുള്ളറ്റിൽ വന്ന നൗഫലിന് ഇവർ സൈഡ് കൊടുത്തില്ലെന്ന തർക്കത്തെ തുടർന്നാണ് യുവാക്കൾ ആക്രമിച്ചതത്രെ.

വർക്കല ഡിവൈ.എസ്.പി പി.നിയാസിന്‍റെ നിർദേശാനുസരണം ഇൻസ്പെക്ടർ എസ്. സനോജ് സബ് ഇൻസ്പെക്ടർമാരായ രാഹുൽ.പി.ആർ, ശരത്.സി, അസി. സബ് ഇൻസ്പെക്ടർ ലിജോ ടോംജോ, പൊലീസുകാരായ ഷിജു, വിനോദ്, സാംജിത്ത്, ഷജീർ, സുജിത്ത്, റാം ക്രിസ്റ്റിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

വർക്കല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റു പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായും അവരെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

Share this story