വഞ്ചിയൂരിൽ എം.ഡി.എം.എയുമായി യുവതിയും യുവാവും അറസ്റ്റില്‍
വഞ്ചിയൂര്‍: 50 ഗ്രാം എം.ഡി.എം.എ യുമായി യുവതിയെയും യുവാവിനെയും വഞ്ചിയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
കഠിനംകുളം മണക്കാട്ടില്‍ വീട്ടില്‍ മണികണ്ഠന് (36), തൃശൂര്‍ വരന്തരപളളി പൂക്കോട് അമ്പലപളളി ഹൗസില്‍ ആതിര (19) എന്നിവരാണ് അറസ്റ്റിലായത്. വഞ്ചിയൂര്‍ കൊപ്രാപ്പുര ഭാഗത്തു നിന്നാണ് പൊലീസ് ഇരുവരെയും പിടികൂടിയത്. സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ ഇരുവരിലും നടത്തിയ പരിശോധനയിലാണ്50 ഗ്രാമോളം തൂക്കം വരുന്ന എം.ഡി.എം.എ കണ്ടെത്തിയത്. ആതിരയുമായി മണികണ്ഠന് ബംഗളൂരൂവില്‍ വച്ചാണ് പരിചയപ്പെട്ടതെന്നാണ് പൊലീസിന്റെ വിശദീകരണം.
ഈ പരിചയം ഇരുവരും തമ്മിലുളള എം.ഡി.എം.എയുടെ കൂട്ടുകച്ചവടത്തിന് ഇടയായി.വഞ്ചിയൂര്‍ എസ്.എച്ച്.ഒ ഷാനിഫ്, എസ്.ഐമാരായ മഹേഷ്, ഗോപകുമാര്‍, സി.പി.ഒമാരായ ഷാജി, ശ്യാം എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.