വലിയതുറയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച പ്രതികള്‍ അറസ്റ്റില്‍
വലിയതുറ : യുവാവിനെ കാറില്‍ കയറ്റി കൊണ്ടുപോയി മര്‍ദിച്ച് പരിക്കേല്‍പ്പിച്ച കേസിലെ മുന്നു പേരെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു. വളളക്കടവ് സ്വദേശി മാഹീന് (42) , മുട്ടത്തറ സീവറേജ് ഫാമിനടുത്ത് താമസിക്കുന്ന മനോജ് (41), കമലേശ്വരം സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ലാല്‍ ഖാന് (42) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ദിവസങ്ങള്‍ക്ക് മുമ്പ് വളളക്കടവ് സുലെമാന് നഗര്‍ സ്വദേശിയായ ആഷിഖിനെ (41) മുന്‍ വിരോധത്തെ തുടര്‍ന്ന് ഇയാളുടെ വീടിനു സമീപത്തു നിന്ന് അഞ്ച് പേര് ഉള്‍പ്പെട്ട സംഘം ബലം പ്രയോഗിച്ച് കാറില്‍ കയറ്റി കൊണ്ടു പോയി ക്രൂരമായി മര്‍ദിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.
ആഷിഖ് നല്കിയ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിവരവേയാണ് പ്രതികളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളില്‍ രണ്ടുപേര്‍ ഒളില്‍ പോയതായി പൊലീസ് പറഞ്ഞു. ഇവര്‍ക്കായുളള അന്വഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതികളുടെ പേരില്‍ മറ്റ് കേസുകളുളളതായി പൊലീസ് പറഞ്ഞു.