വടക്കാഞ്ചേരിയിൽ നിരോധിത ലഹരി ഉൽപന്നങ്ങൾ പിടികൂടി
Nov 25, 2024, 19:56 IST
വടക്കാഞ്ചേരി: വാഹന പരിശോധനക്കിടെ ഏഴ് ലക്ഷത്തോളം വിലവരുന്ന നിരോധിത ലഹരി ഉൽപന്നങ്ങൾ പൊലീസ് പിടികൂടി.
അങ്കമാലിയിൽനിന്ന് വിൽപനക്കായി ഒറ്റപ്പാലത്തേക്ക് 30 വലിയ ചാക്കുകളിലായി കാറിൽ കടത്തുകയായിരുന്നു ഇത്. തൃശൂർ സിറ്റി പൊലീസ് കമീഷണറുടെ നിർദേശപ്രകരാം നടത്തിയ വാഹന പരിശോധനക്കിടെ വടക്കാഞ്ചേരി-ഓട്ടുപാറ ബസ് സ്റ്റാൻഡ് പരിസരത്തുവെച്ചാണ് ലഹരി ഉൽപങ്ങൾ പൊലീസ് പിടികൂടിയത്. സംഭവത്തിൽ പൊന്നാനി കാപ്പിരിക്കാട് വെള്ളറാട്ടയിൽ വീട്ടിൽ അബ്ദുൽ നിഷാദിനെ (37) അറസ്റ്റ് ചെയ്തു.