കൊല്ലത്ത് എംഡിഎംഎയുമായി രണ്ടുപേർ പിടിയില്‍

mdma
mdma

കൊല്ലം: കൊല്ലത്ത് വിൽപ്പനക്കെത്തിച്ച എംഡിഎംഎയുമായി യുവാവും യുവതിയും പിടിയില്‍. ഇരവിപുരം സ്വദേശി റെജിയും എറണാകുളം പെരുമ്പള്ളി സ്വദേശിനി ആര്യയുമാണ് അറസ്റ്റിലായത്. 46 ഗ്രാം എംഡിഎംഎയാണ് ഇവരുടെ കൈയ്യില്‍ നിന്ന് കണ്ടെടുത്തത്.

ആര്യ എറണാകുളത്തെ എംഡിഎംഎ കേസില്‍ പ്രതിയാണ്. ഇവരുടെ ലഹരി കടത്ത് ശൃംഖലയെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

പ്രതികള്‍ ലഹരിക്കടത്ത് സംഘത്തിലെ പ്രധാന കണ്ണികളെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഓണ വിപണി ലക്ഷ്യമിട്ട് ലഹരി മരുന്നുകള്‍ വ്യാപകമായി കടത്തുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. കൊല്ലം ജില്ലാ പൊലീസ്
മേധാവിയുടെ നിര്‍ദേശ പ്രകാരം രാത്രിയും പകലും പൊലീസ് പരിശോധന തുടരുകയാണ്.

Tags