തിരുവനന്തപുരത്ത് എ .ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ
mdma,kannur

കിളിമാനൂർ: മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി രണ്ടു യുവാക്കളെ കിളിമാനൂർ എക്സൈസ് സംഘം പിടികൂടി. മുട്ടത്തറ മാണിക്യവിളാകം വി.ഐ.പി കോളനി സ്വദേശികളായ സജാദ് ഖാൻ (20), അറഫാത്ത് (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ച കെ.എൽ-01സി.ജെ 8801 ഓട്ടോയും കസ്റ്റഡിയിലെടുത്തു. ഇവരിൽനിന്ന് 3.006 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. എക്സൈസ് നടത്തിവരുന്ന നാർകോട്ടിക് സ്പെഷൽ ഡ്രൈവിന്‍റെ ഭാഗമായി കിളിമാനൂർ എക്‌സൈസ് ഉദ്യോഗസ്ഥർ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിന് സമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്.

കിളിമാനൂർ മേഖലയിലെ എൻജിനീയറിങ് കോളജിലേതടക്കം വിദ്യാർഥികൾക്കും യുവാക്കൾക്കും മയക്കുമരുന്ന് വിൽക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണിവർ. എക്‌സൈസ് ഇൻസ്പെക്ടർ മോഹൻകുമാർ, പ്രിവന്റിവ് ഓഫിസർമാരായ ഷൈജു എസ്, അനിൽകുമാർ പി, സിവിൽ എക്‌സൈസ് ഓഫിസർമാരായ ജെസീം വൈ.ജെ, ഷാജു ഐ, ചന്തു സജിത്ത് സി എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി.

മയക്കുമരുന്ന് കടത്ത്, വിപണനം, ഉപഭോഗം എന്നിവ ശ്രദ്ധയിൽപെട്ടാൽ കിളിമാനൂർ എക്സൈസ് റേഞ്ച് ഓഫിസിലെ 9400069422, 2672227 എന്നീ നമ്പറുകളിൽ വിവരം നൽകണമെന്ന് എസ്.ഐ അറിയിച്ചു.
 

Share this story