തിരുവനന്തപുരത്ത് ബൈക്കിൽ സഞ്ചരിച്ചിരുന്ന യുവാവിന് നേരെ ആക്രമണം
കാട്ടാക്കട: ബൈക്കിൽ സഞ്ചരിച്ചിരുന്ന യുവാവിനെ പിന്നാലെ ബൈക്കിലെത്തിയ മൂന്നംഗ സംഘം കാട്ടാക്കട ജംഗ്ഷനില്‍ തിരക്കേറിയ റോഡില്‍ തടഞ്ഞ് നിര്‍ത്തി ആക്രമിച്ചു. അക്രമണത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ മലയിൻകീഴ് ചൂഴാറ്റുകോട്ട കല്ലുപാലം വീട്ടിൽ അജയകുമാറിനെ (40) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകീട്ട്അഞ്ചുമണിയോടെ കാട്ടാക്കട കെ.എസ്.ആര്.ടി.സി ഡിപ്പോയ്ക്ക് മുന്നി ലാണ് അക്രമം നടന്നത്. മലയത്തെ ഒരു ടൈൽസ് കടയിലെ ജീവനക്കാരനാണ് അജയകുമാർ. പൂര്‍വ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായി പറയുന്നത്. പൂഴനാട് സ്വദേശികളാണ് അക്രമികൾ എന്നും അജയകുമാർ മൊഴി നൽകിയതായി കാട്ടാക്കട പൊലീസ് പറഞ്ഞു. കൈവശം ഉണ്ടായിരുന്ന 4500 രൂപയും മൊബൈലും അക്രമികൾ കൊണ്ടുപോയതായും പരാതിയുണ്ട്.