ട്രാഫിക് നിയമങ്ങൾ ലംഘിച്ചു : പിഴയിൽ നിന്ന് രക്ഷപെടാൻ നമ്പർ പ്ലേറ്റ് മാറ്റി ;യുവാവിനെ തേടിപ്പിടിച്ച് പൊലീസ്
number

 

ബംഗളൂരു : ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് പിഴയിൽ നിന്ന് രക്ഷപെടാൻ ബൈക്കിന്‍റെ നമ്പർ പ്ലേറ്റ് മാറ്റിയ യുവാവിനെ തേടിപ്പിടിച്ച് പൊലീസ്. മാരി ഗൗഡ എന്ന 31കാരനാണ് അറസ്റ്റിലായത്. നിയമങ്ങൾ ലംഘിച്ച് വണ്ടി ഓടിച്ചതിന് 29,000 രൂപയാണ് ഇയാൾക്കെതിരെ ചുമത്തിയത്.

ഹെൽമെറ്റ് ഇല്ലാതെയും അശ്രദ്ധമായുമുള്ള വാഹനമോടിക്കൽ, സിഗ്നൽ ലംഘനം തുടങ്ങിയ കുറ്റങ്ങൾക്കെതിരെ 58 കേസുകൾ ഇയാൾക്കെതിരെ ഉണ്ടായിരുന്നതായി ബംഗളൂരു ഡെപ്യൂട്ടി കമീഷണർ കുൽദീപ് കുമാർ പറഞ്ഞു. 

Share this story