പോക്സോ കേസ് : തൃശ്ശൂരിൽ അധ്യാപകൻ അറസ്റ്റിൽ
pok

ഇരിങ്ങാലക്കുട: ഹൈസ്കൂൾ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. കോഴിക്കോട് ഇയ്യാട് സ്വദേശി എടക്കുഴി വീട്ടിൽ അബ്ദുൽ ഖയ്യൂം (44) ആണ് പിടിയിലായത്. സ്പെഷൽ ക്ലാസ് എടുക്കാനെന്നും മറ്റും പറഞ്ഞ് വിളിച്ചുവരുത്തി ലൈബ്രറിയിലും പ്രതി താമസിക്കുന്ന വീട്ടിലും വെച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ബാബു കെ. തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇരിങ്ങാലക്കുട പൊലീസ് ഇൻസ്പെക്ടർ അനീഷ് കരീം, എസ്.ഐമാരായ ഷാജൻ, ക്ലീറ്റസ്, ജോർജ്, സീനിയർ സി.പി.ഒമാരായ ഉമേഷ്, സോണി, മെഹ്റുന്നിസ, എ.കെ. രാഹുൽ, സി.പി.ഒ ജിനേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Share this story