ഡ്രൈഡേയിൽ മദ്യവിൽപന ;തൃശ്ശൂരിൽ യുവാവ് അറസ്റ്റിൽ
arrested

അന്തിക്കാട്: ഡ്രൈഡേയിൽ മദ്യവിൽപന നടത്തിവന്നിരുന്ന യുവാവിനെ എക്സൈസ് അറസ്റ്റു ചെയ്തു. കാരമുക്ക് സ്വദേശി എലുവത്തിങ്കൽ കുറ്റൂക്കാരൻ വീട്ടിൽ മഫിനെ (31)യാണ് അന്തിക്കാട് എക്സൈസ് റേഞ്ച് ഓഫിസിലെ പ്രിവന്റിവ് ഓഫിസർ കെ.എം. സജീവും സംഘവും അറസ്റ്റ് ചെയ്തത്.

ഒന്നാം തീയതികളിലും ഡ്രൈ ഡേകളിലും മദ്യവിൽപന നടത്താറുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നുള്ള പരിശോധനയിലാണ് ഇയാൾ എക്സൈസ് പിടിയിലാവുന്നത്. പ്രിവന്റീവ് ഓഫിസർ കെ.ആർ. ഹരിദാസ്, ടി.എസ്. സജി, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.എം. കണ്ണൻ, കെ. രഞ്ജിത്ത്, ടി.ജെ. സെബാസ്റ്റ്യൻ, സി.കെ. മണിദാസ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
 

Share this story