തൃശ്ശൂരിൽ ആളൊഴിഞ്ഞ വീട്ടിൽ കവർച്ച : 80,000 രൂപയും മൂന്ന് പവനും നഷ്ട്ടപെട്ടു
kannur adikadalayi robbery

ചെറുതുരുത്തി: ആളൊഴിഞ്ഞ വീട്ടിൽ നടന്ന കവർച്ചയിൽ സ്വർണവും പണവും നഷ്ടപ്പെട്ടു. ചെറുതുരുത്തി ഇരട്ടകുളം റെയിൽ പാലത്തിന് സമീപം രായ്മക്കാർ വീട്ടിൽ സെയ്തുമുഹമ്മദിന്‍റെ മകൻ റജീബിന്റെ വീട്ടിൽ നിന്നാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന 80,000 രൂപയും മൂന്നുപവൻ സ്വർണവളകളും നഷ്ടപ്പെട്ടത്.

പ്രവാസിയായ റെജീബിന്റെ വീട്ടിൽ മാതാപിതാക്കളായ സെയ്ത് മുഹമ്മദ്, ഹാജിറ, ഭാര്യ സെബീന, മകൻ അൻസിഫ് എന്നിവരാണ് താമസം. സെയ്ത് മുഹമ്മദിനെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച പ്രവേശിപ്പിച്ചതിനാൽ കുടുംബാംഗങ്ങൾ ആശുപത്രിയിലായിരുന്നു.

മകൻ അൻസിഫ് മരുന്നെടുക്കാൻ ചൊവ്വാഴ്ച വൈകിട്ട് ആറിന് വീട്ടിലെത്തിയപ്പോഴാണ് മുൻ വാതിൽ കുത്തിത്തുറന്ന് പണവും സ്വർണവും മോഷണം പോയ വിവരം അറിയുന്നത്. ചെറുതുരുത്തി പൊലീസ് സ്ഥലത്തെത്തി. ബുധനാഴ്ച രാവിലെ ഡോഗ്സ്കോഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തുമെന്ന് എസ്.ഐ ബിന്ദുലാൽ പറഞ്ഞു.

Share this story