തൃശ്ശൂരിൽ വീട് കുത്തിത്തുറന്ന് മൂന്നര പവൻ കവർന്നു
theft11

കയ്പമംഗലം: അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം. മൂന്നര പവൻ സ്വർണാഭരണങ്ങളും 4500 രൂപയും കവർന്നു. കൂരിക്കുഴി ആശേരിക്കയറ്റം പുത്തൻകുളം വീട്ടിൽ സലീമിന്‍റെ വീട്ടിലായിരുന്നു മോഷണം.

വ്യാഴാഴ്ച രാവിലെ അയൽവാസിയായ സ്ത്രീയാണ് വാതിൽ കുത്തിത്തുറന്നത് കണ്ടത്. തുടർന്ന് വീട്ടുകാരെത്തി നോക്കിയപ്പോൾ സ്വർണവും പണവും നഷ്ടപ്പെട്ടതായി അറിഞ്ഞു.

മുൻ വശത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷ്‍ടാവ് അകത്ത് കടന്നത്. അലമാരകളെല്ലാം തുറന്ന് സാധനങ്ങളെല്ലാം വലിച്ചു വാരിയിട്ട നിലയിലാണ്.

സലീം വിദേശത്താണ്. ഭാര്യ സുഹറ മകളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് എറണാകുളത്താണ് താമസം. രണ്ടാഴ്‌ച മുമ്പാണ് ഇവർ വീട്ടിൽ വന്നു തിരികെ പോയത്.

കയ്‌പമംഗലം പൊലീസും വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.കഴിഞ്ഞദിവസം കാളമുറിയിലും ചെന്ത്രാപ്പിന്നിയിലും സമാനരീതിയിൽ മോഷണശ്രമം നടന്നിരുന്നു.
 

Share this story