തൃശ്ശൂരിൽ പോക്സോ കേസുകളിലെ പ്രതികൾ പിടിയിൽ
തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിമായി പീഡിപ്പിച്ച രണ്ട് പോക്സോ കേസുകളിലെ പ്രതികളെ തൃശൂർ ടൗൺ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കൂർക്കഞ്ചേരി പാണഞ്ചേരിലൈൻ ദേശത്ത് തറയിൽ വീട്ടിൽ അജ്മൽ (21), അവിണിശ്ശേരി സ്വദേശിയായ കുളങ്ങര വീട്ടിൽ ആൽബർട്ട് (20) എന്നിവരെയാണ് ടൗൺ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കേസിലെ പ്രതിയായ ആൽബർട്ടിന് നെടുപുഴ, പുതുക്കാട്, തൃശൂർ ഈസ്റ്റ് എന്നീ പൊലീസ് സ്റ്റേഷനുകളിലായി നാലോളം കേസുകളും അജ്മലിന് വെസ്റ്റ് പൊലീസ് സ്റ്റേഷൻ, നെടുപുഴ പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലായി രണ്ടുകേസുകളും നിലവിലുണ്ട്.