തൃശൂരിൽ നിന്ന് രണ്ട് കുപ്രസിദ്ധ മോഷ്ടാക്കൾ രക്ഷപ്പെട്ടു
Mar 25, 2025, 15:35 IST


ആലപ്പുഴ സ്വദേശികളായ വിനീതും രാഹുലുമാണ് പൊലീസിനെ കബളിപ്പിച്ച് മുങ്ങിയത്
തൃശൂർ : തൃശൂരിൽ നിന്ന് രണ്ട് കുപ്രസിദ്ധ മോഷ്ടാക്കൾ രക്ഷപ്പെട്ടു. വടക്കാഞ്ചേരിയിലെ മോഷണക്കേസിൽ കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴാണ് രക്ഷപ്പെട്ടത്. വടക്കാഞ്ചേരി റെയിൽവെ സ്റ്റേഷനിൽ നിന്നാണ് ഇവർ കടന്ന് കളഞ്ഞത്. ആലപ്പുഴ സ്വദേശികളായ വിനീതും രാഹുലുമാണ് പൊലീസിനെ കബളിപ്പിച്ച് മുങ്ങിയത്.
റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ഉടനെ വിലങ്ങ് ഊരിയിരുന്നു. ഇതേ സമയം ട്രെയിൻ വരികയും ഇവർ ഓടി രക്ഷപ്പെടുകയുമായിരുന്നു.. ഇരുവരേയും പിടികൂടാൻ പൊലീസിൻ്റെ തിരച്ചിൽ ഊർജിതമാക്കി.