തൃശ്ശൂരിൽ കാപ്പ ചുമത്തി യുവാവിനെ നാടുകടത്തി
kappa

തൃശൂര്‍: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെതിരേ എരുമപ്പെട്ടി പോലീസ് കാപ്പ ചുമത്തി. എരുമപ്പെട്ടി കുന്നത്തേരി ഉമിക്കുന്ന് കോളനിയില്‍ ഒറുവില്‍ വീട്ടില്‍ ശ്രീകാന്തി (30) നെയാണ് കാപ്പ ചുമത്തി ഒരു വര്‍ഷത്തേക്ക് തൃശൂര്‍ ജില്ലയില്‍നിന്ന് നാടുകടത്തിയത്. എരുമപ്പെട്ടി,കുന്നംകുളം സ്റ്റേഷനുകളിലായി കൊലപാതകശ്രമം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ശ്രീകാന്ത്. 

ഈയടുത്ത കാലത്ത്കുന്നംകുളം താലൂക്ക് ഹോസ്പിറ്റലില്‍ കയറി ആക്രമണം നടത്തിയ കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ്  ചെയ്തിരുന്നു. എരുമപ്പെട്ടി പോലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ റെയിഞ്ച് ഡി.ഐ.ജിയാണ് കാപ്പ പ്രകാരം നാടുകടത്താന്‍ ഉത്തരവിട്ടത്. കാലാവധി തീരുന്നതിനുമുമ്പ് ജില്ലയില്‍ പ്രവേശിച്ചാല്‍ പ്രതിയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്യും.

Share this story