തൃശൂര്‍ സ്വദേശിയെ കാപ്പ നിയമം പ്രകാരം നാടു കടത്തി

Police
Police

തൃശൂര്‍: തൃശൂര്‍ റേഞ്ച് ഡെപ്യൂട്ടി പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറലിന്റെ കാപ്പ വകുപ്പ് പ്രകാരം ചാവക്കാട് മാമാബസാര്‍ ചക്കംകണ്ടം രാമന്‍കുളങ്ങര ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കരുമത്തില്‍ വീട്ടില്‍ ജയന്‍ മകന്‍ ദീപക്കി(28) നെ തൃശൂര്‍ സിറ്റി ജില്ലാ പോലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോയുടെ നിര്‍ദേശപ്രകാരം

 ഗുരുവായൂര്‍ എ.സി.പി. ടി.എസ്. സിനോജിന്റെ നേതൃത്വത്തില്‍ ചാവക്കാട് എസ്.എച്ച്.ഒ. വി.വി. വിമല്‍ തൃശൂര്‍ ജില്ലയില്‍നിന്നും ഒരു വര്‍ഷ കാലയളവില്‍ നാടുകടത്തി. ചാവക്കാട്, ടെമ്പിള്‍, ഗുരുവായൂര്‍, വടക്കേക്കാട്, കുന്നംകുളം എന്നീ സ്റ്റേഷനുകളിലായി ഒമ്പതോളം കേസുകളിലെ പ്രതിയായിരുന്നു.

Tags