തൃശ്ശൂരിൽ മയക്കുമരുന്നുമായി മൂന്നുപേർ പിടിയിൽ
arrest

മണ്ണുത്തി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മുന്ന് യൂവാക്കളെ മണ്ണുത്തി പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ കൈവശം സൂക്ഷിച്ചിരുന്ന ആറ് ഗ്രാം കസ്റ്റഡിയില്‍ എടുത്തു. ഒറ്റപ്പാലം അയോധ്യ ടവര്‍ പാലത്തിങ്കല്‍ മുഹമ്മദ് ഷമര്‍ (21), ഒറ്റപ്പാലം പൂളിത്തറക്കല്‍ ഹസന്‍ നസിം (21), പുതുക്കോട് ചൂല്‍പ്പാടം പുഴക്കല്‍ ശ്രീജേഷ് (23) എന്നിവരാണ് അറസ്റ്റിലായത്.

മണ്ണുത്തി ഭാഗത്തേക്ക് വില്‍പനക്ക് കൊണ്ടുവന്നതാണെന്ന് പൊലീസ് പറഞ്ഞു. പാലക്കാട്ടുനിന്നാണ് കൊണ്ടുവന്നതെന്ന് പ്രതികൾ പൊലീസിന് മൊഴി നല്‍കി.

ദേശീയപാതയില്‍ പരിശോധന നടക്കുമ്പോഴാണ് പ്രതികള്‍ പിടിയിലായത്. മണ്ണുത്തി സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ എസ്. ഷൂക്കൂര്‍, എസ്.ഐമാരായ കെ. പ്രദീപ്കുമാര്‍, കെ.എസ്. ജയന്‍ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
സ്കൂളിന് സമീപത്തെ കടയിൽനിന്ന് പുകയില ഉൽപന്നങ്ങൾ പിടികൂടി

പെരുമ്പിലാവ്: തിപ്പിലശ്ശേരിയിൽ സ്കൂളിന് സമീപത്തെ കടയിൽനിന്ന് പുകയില ഉൽപന്നങ്ങൾ എക്സൈസ് സംഘം പിടികൂടി. സംഭവത്തിൽ തിപ്പിലശേരി ചാത്തകുളം വീട്ടിൽ മുഹമ്മദിന്റെ കടയിൽനിന്നാണ് 25,000 രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തത്.

കുട്ടികൾ ഉൾപ്പെടെ കടയിൽനിന്ന് വാങ്ങി ഉപയോഗിച്ചിരുന്നതായി അറിയുന്നു. ഇതിനു മുമ്പും ഈ കടയിൽ നിന്ന് പുകയില ഉൽപന്നങ്ങൾ പിടികൂടിയിരുന്നു.

പിഴയടച്ച ശേഷം കച്ചവടം നടത്തുകയായിരുന്നു ഇയാളുടെ പതിവെന്ന് നാട്ടുകാർ ആരോപിച്ചു. കട അടച്ചുപൂട്ടാൻ എക്സൈസ് അധികൃതർ പഞ്ചായത്തിന് നിർദേശം നൽകി.

Share this story