ഇടുക്കിയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഘം അറസ്റ്റിൽ

gfxmnb

നെടുങ്കണ്ടം : പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഘത്തിനെ നിമിഷനേരംകൊണ്ട് അറസ്റ്റുചെയ്ത് കമ്പംമെട്ട് പോലീസ്. വിവരം അറിഞ്ഞ് ഉടൻ തന്നെ പോലീസ് ഇടപെട്ടതു മൂലം പെൺകുട്ടിക്ക് യാതൊരു അപകടവും സംഭവിക്കാതെ രക്ഷിക്കാനായി.

ചൊവ്വാഴ്ച രാവിലെ സ്കൂളിൽ എത്തിയ പ്ലസ് വൺ വിദ്യാർഥിനിയെ കാറിൽ കയറ്റി പോകുകയായിരുന്നു. കാറിൽ അതിവേഗത്തിൽ പോയ പ്രതികളെ ഇരട്ടയാർ ഭാഗത്തുവെച്ച് കമ്പംമെട്ട് പോലീസ് ഫോൺ ട്രാക്കുചെയ്ത് പിടികൂടുകയായിരുന്നു. കാൽവരി മൗണ്ടിലേക്കും അവിടെനിന്നു എറണാകുളത്തേക്കും പോകാനായിരുന്നു പ്രതികളുടെ ഉദ്ദേശം.

കുഴിത്തൊളു മംഗലത്ത് വീട്ടിൽ മനോജിന്റെ മകൻ നിഷിൻ (20), കുഴികണ്ടം പറമ്പിൽ സാബുവിന്റെ മകൻ അഖിൽ (19), അപ്പാപ്പിക്കട നാമറ്റത്തിൽ കുഞ്ഞിന്റെ മകൻ നോയൽ (18) എന്നിവരെയാണ് കമ്പംമേട്ട് പോലീസ് പിടികൂടിയത്.ഇതിൽ ഒന്നാം പ്രതിയായ നിഷിൻ മുമ്പ് കഞ്ചാവുകേസിലും പ്രതിയാണ്. പ്രതികളായ മൂന്ന് പേരെയും പോക്സോ കേസ് ചുമത്തി കോടതിയിൽ ഹാജരാക്കി.

കമ്പമെട്ട് എസ്.എച്ച്.ഒ. ടി.ഡി. സുനിൽകുമാർ, എസ്.ഐ.മാരായ അശോകൻ, ലാൽഭായ്, ജോസ്, എ.എസ്.ഐ.മാരായ ഇന്ദിര, സജിമോൻ, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ വിനോദ് കുമാർ, സജുരാജ്, റോയ് എന്നിവരുടെ കാര്യക്ഷമമായ ഇടപെടലിലാണ് പ്രതികൾ പോലീസ് പിടിയിലായത്.

Share this story