കൊല്ലത്ത് യുവാക്കളെ ആക്രമിച്ച് കവര്‍ച്ച നടത്തിയ സംഘം പോലീസ് പിടിയില്‍

google news
ghjkj

കൊല്ലം:യുവാക്കളെ ആക്രമിച്ച് കവര്‍ച്ച നടത്തിയ സംഘം പോലീസ് പിടിയില്‍. പുള്ളിക്കട പുതുവലില്‍ സ്വദേശികളായ ചന്ദ്രു (21), മണികണ്ഠന്‍ (29), ജോണി (27) എന്നിവരാണ് ഈസ്റ്റ് പോലീസിന്റെ പിടിയിലായത്.

ഈമാസം ആറിന് രാത്രി ഒന്നിന് മദ്യംവാങ്ങി നല്‍കാമെന്നുപറഞ്ഞ് ബാലരാമപുരം സ്വദേശികളായ രണ്ടുപേരെ ഓട്ടോയില്‍കയറ്റി ഇവര്‍ പുള്ളിക്കട കോളനിയിലെത്തിച്ചു. ഇവരില്‍നിന്ന് രണ്ടുപവന്റെ മാലയും 18,000 രൂപയും മൊബൈല്‍ ഫോണും കവര്‍ന്നു. യുവാക്കള്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതികളെ പിടികൂടുകയായിരുന്നു.

ഈസ്റ്റ് ഇന്‍സ്‌പെക്ടര്‍ അരുണിന്റെ നേതൃത്വത്തില്‍ എസ്.ഐ. രഞ്ചു, എ.എസ്.ഐ. ബിന്ദു, സി.പി.ഒ.മാരായ അനു, ശ്രീഹരി, ഷെഫീക്ക് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Tags