വളർത്തുനായയെ വിൽക്കാൻ തയ്യാറാകാത്തതിന്റെ വിരോധത്താൽ വീട്ടമ്മയെ കല്ലെറിഞ്ഞു പരിക്കേൽപ്പിച്ചു : മൂന്നുപേർ പിടിയിൽ

dfghjkl

മാരാരിക്കുളം : വളർത്തുനായയെ വിൽക്കാൻ തയ്യാറാകാത്തതിന്റെ വിരോധത്താൽ വീട്ടമ്മയെ കല്ലെറിഞ്ഞു പരിക്കേൽപ്പിച്ച കേസിൽ മൂന്നുപേർ പിടിയിൽ. കാട്ടൂർ പുത്തൻപുരയ്ക്കൽ റോയ്സൺ(32), ചെത്തി പുത്തൻപുരയ്ക്കൽ സിജു(അലോഷ്യസ്-26), കണിച്ചുകുളങ്ങര ദൈവത്തിങ്കൽ വിഷ്ണു (26) എന്നിവരാണ് അറസ്റ്റിലായത്. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 14-ാം വാർഡ്‌ ചിറയിൽ ജാൻസിയെ (നബീസത്ത്-54) ആക്രമിച്ച കേസിലാണ് അറസ്റ്റ്.

കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്കു രണ്ടുമണിയോടെയാണ്‌ മാരാരിക്കുളം പള്ളിക്കുസമീപമുള്ള ചിറയിൽവീട്ടിൽ പ്രതികൾ അക്രമം നടത്തിയത്. ഈ വീട്ടിലെ വളർത്തുനായയെക്കണ്ട് ഇഷ്ടപ്പെട്ട പ്രതികൾ വാങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ, വലിയ വിലയാണെന്നും നായ ആക്രമിക്കുമെന്നു പറഞ്ഞ് ജാൻസി വിൽക്കാൻ തയ്യാറായില്ല. നായയെ എടുത്തു കൊണ്ടുപോകാനും ചിത്രമെടുക്കാനും പ്രതികൾ ശ്രമിച്ചു. എന്നാൽ, ജാൻസി സമ്മതിച്ചില്ല. വീട്ടിൽനിന്ന് ഇറക്കിവിട്ടപ്പോൾ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തിയശേഷം കല്ലെറിയുകയും ചെയ്തു. ജാൻസിയുടെ മുതുകിനും കണ്ണിനുതാഴെയും പരിക്കുണ്ട്.

Share this story