തി​രു​വ​ന​ന്ത​പു​രത്ത് സ​മൂ​ഹ മാ​ധ്യ​മ​ത്തിലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ പീ​ഡി​പ്പി​ച്ച പ്ര​തി പി​ടി​യി​ൽ

google news
arrest

കൊ​ല്ല​ങ്കോ​ട്: സ​മൂ​ഹ മാ​ധ്യ​മ​ത്തിലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ പീ​ഡി​പ്പി​ച്ച പ്ര​തി പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ൻ​ക​ര വ​ടു​വൂ​ർ​കോ​ണം പു​ത്ത​ൻ​വീ​ട്ടി​ൽ ജോ​ണി​യാ​ണ് (37) പി​ടി​യി​ലാ​യ​ത്.

ഫേ​സ്ബു​ക്കി​ലൂ​ടെ യു​വ​തി​യു​മാ​യി പ​രി​ച​യ​ത്തി​ലാ​യ പ്ര​തി ഭ​ർ​ത്താ​വി​നെ അ​റി​യി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി കൊ​ല്ല​ങ്കോ​ട്ടെ ലോ​ഡ്ജി​ൽ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി ര​ണ്ട് പ​വ​ൻ തൂ​ക്ക​മു​ള്ള സ്വ​ർ​ണ​മാ​ല​യു​മാ​യി ക​ട​ക്കു​ക​യാ​യി​രു​ന്നു. കൊ​ല്ല​ങ്കോ​ട് ഇ​ൻ​സ്പെ​ക്ട​ർ അ​മൃ​ത് രം​ഗ​ന്റെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പാ​ല​ക്കാ​ട് സൈ​ബ​ർ സെ​ൽ സി.​പി.​ഒ ഷെ​ബി​ന്റെ സ​ഹാ​യ​ത്തോ​ടെ പ്ര​തി തി​രു​വ​ന​ന്ത​പു​ര​ത്തു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി. പ്ര​തിയി​ൽ​നി​ന്ന് സ്വ​ർ​ണ മാ​ല, മൊ​ബൈ​ൽ ഫോ​ൺ എ​ന്നി​വ ക​ണ്ടെ​ത്തി. പ​ല സ്ത്രീ​ക​ളെ​യും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട് സ​മാ​ന രീ​തി​യി​ൽ ഇ​യാ​ൾ ക​ബ​ളി​പ്പി​ച്ച​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

സീ​നി​യ​ർ സി.​പി.​ഒ സു​നി​ൽ കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ സ​സീ​മ, ജി​ഷ, അ​ബ്ദു​ൽ ഹ​ക്കിം, രാ​ജേ​ഷ്, ജി​ജേ​ഷ്, ഡ്രൈ​വ​ർ സി.​പി.​ഒ ര​വി എ​ന്നി​വ​ർ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ത​മ്പാ​നൂ​ർ സ്റ്റേ​ഷ​നി​ലെ എ​സ്.​ഐ സു​ഭാ​ഷ്, സീ​നി​യ​ർ സി.​പി.​ഒ ജി​നു എ​ന്നി​വ​ർ അ​ന്വേ​ഷ​ണ​സം​ഘ​ത്തെ സ​ഹാ​യി​ച്ചു.

Tags