തിരുവനന്തപുരത്ത് അംഗൻവാടിയില്‍ മൂന്ന് വയസുകാരിക്ക് മര്‍ദ്ദനം
വെഞ്ഞാറമൂട്: അംഗൻവാടിയില്‍ മൂന്ന് വയസുകാരിക്ക് മര്‍ദ്ദനമേറ്റ സംഭവത്തിൽ രക്ഷകര്‍ത്താക്കള്‍ ബാലാവകാശ കമ്മിഷനില്‍ പരാതി നല്കി. വെമ്പായം പഞ്ചായത്തിലെ ചിറയ്ക്കല്‍ വാര്‍ഡിലെ നരിക്കല്‍ അംഗൻവാടി അധ്യാപിക ബിന്ദുവിനെതിരെയാണ് പരാതി നല്‍കിയത്. വെമ്പായം ചിറമുക്ക് സീനാ മന്‍സിലില്‍ മുഹമ്മദ് ഷാന്റെയും സീനയുടെയും മകള്‍ കെന്‍സ ഐറിനാണ് മർദനമേറ്റത്.
വെള്ളിയാഴ്ച വൈകിട്ട് മാതാവ് കുട്ടിയുടെ കൈയില്‍ അടിയേറ്റതിന്റെ പാട് കാണുകയും അധ്യാപികയോട് വിളിച്ച് കാര്യം തിരക്കുകയും ചെയ്തു. എന്നാല്‍ ആദ്യം ഒന്നും അറിയിെല്ലന്നു പറഞ്ഞൊഴിയുകയും പിന്നീട് മറ്റൊരു കുട്ടി കമ്പുമായി ഐറയുടെ അടുത്ത് നില്‍ക്കുന്നത് കണ്ടതായും പറഞ്ഞു. അല്പം കഴിഞ്ഞ് അംഗൻവാടിയിലെ മറ്റൊരു കുട്ടിയുടെ രക്ഷകര്‍ത്താവ് വിളിച്ച് തന്റെ മകളെ അധ്യാപിക അടിച്ചുവെന്നും ഐറക്കും അടി കിട്ടിയെന്ന് മകള്‍ പറഞ്ഞുവെന്നും അറിയിക്കുകയുണ്ടായി.
ഇതോടെ സംശയം ബലപ്പെടുകയും വാസ്തവമറിയാന്‍ അംഗൻവാടിയിലെ ആയയെ കാണുകയുമുണ്ടായി. അവര്‍ കുട്ടിയെ അധ്യാപിക മർദിച്ച കാര്യം സമ്മതിക്കുകയും ചെയ്തതോടെ അധ്യാപികക്കെതിരെ ബാലാവകാശ കമ്മിഷനില്‍ പരാതി നല്കുകയായിരുന്നുവെന്നാണ്് രക്ഷകര്‍ത്താക്കള്‍ പറയുന്നത്.