തിരുവനന്തപുരത്ത് ഏഴു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പൂജാരിയ്ക്ക് 20 വര്‍ഷം കഠിനതടവ്

court
court

തിരുവനന്തപുരം : ഏഴു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പൂജാരിക്ക് ശിക്ഷ വിധിച്ച് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി. തിരുവല്ലം സ്വദേശി ഉണ്ണിക്കുട്ടന്‍ എന്ന ഉണ്ണികൃഷ്ണനെ (24) ആണ് ജഡ്ജി ആര്‍ രേഖ 20 വര്‍ഷം കഠിനതടവും 25,000 രൂപ പിഴയ്ക്കും ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കില്‍ 2 മാസം കൂടുതല്‍ തടവ് അനുഭവിക്കണം. പിഴ തുക കുട്ടിക്ക് നല്‍കണമെന്ന് വിധിയില്‍ ഉണ്ട്.

2022 ഫെബ്രുവരി 11നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ വീടിനോട് ചേര്‍ന്ന വീട്ടിലാണ് പ്രതി താമസിച്ചിരുന്നത്. കുട്ടിയുടെ അകന്ന ബന്ധു ആയ പ്രതിയെ വളര്‍ത്തിയതും പൂജാദികര്‍മ്മങ്ങള്‍ പഠിപ്പിച്ചതും കുട്ടിയുടെ അപ്പൂപ്പന്‍ ആണ്. അങ്ങനെ തൊട്ടടുത്ത വീട്ടില്‍ വാടകയ്ക്ക് പ്രതിയെ താമസിപ്പിക്കുകയായിരുന്നു. അങ്ങനെ ഇരിക്കെ സംഭവ ദിവസം പ്രതി കുട്ടിയെ വീട്ടിലേക്ക് വിളിച്ച് വരുത്തി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു

Tags