തിരുവനന്തപുരത്ത് 2.6 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

arrest1
arrest1


തിരുവനന്തപുരം: വർക്കലയിൽ  2.6 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ . വർക്കല വെട്ടൂർ സ്വദേശി അബ്ദുള്ള, ചിലക്കൂർ ചുമടുതാങ്ങി മുക്ക് സ്വദേശി വിഷ്ണുപ്രിയൻ, കല്ലമ്പലം ഡീസന്റ് മുക്ക് സ്വദേശി അഫ്‌സൽ എന്നിവരാണ് പൊലീസിൻറെ പിടിയിലായത്.

രഹസ്യവിവരത്തെ തുടർന്ന് പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് അബ്ദുള്ളയെ പിടികൂടുകയായിരുന്നു. അബ്ദുള്ള നൽകിയ വിവരത്തെത്തുടർന്നാണ് മറ്റ് രണ്ട് പേരെയും പിടികൂടിയത്. തങ്ങൾ സിനിമാ പ്രവർത്തകരെന്നാണ് വിഷ്ണുവും അഫ്സലും പൊലീസിന് നൽകിയ വിവരം. 

Tags