തിരുവനന്തപുരത്ത് യുവാവിനെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ അറസ്റ്റില്‍
പേരൂര്‍ക്കട: യുവാവിനെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച കേസിലെ രണ്ടുപേരെ പേരൂര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്തു. പുളിയറക്കോണം ചെക്കാലക്കോണം ചൊവല്ലൂര്‍ ഷൈനി മന്‍സിലില്‍ ഷാന്‍, പേരൂര്‍ക്കട വഴയില എം.ജി നഗര്‍ 210ല്‍ വിഷ്ണു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച രാത്രി എട്ടോടെ വഴയില സ്വദേശി അശ്വിന് പ്രസാദിനെ ആയൂര്‍ക്കോണം ജങ്ഷനുസമീപത്തുവെച്ച് പ്രതികള്‍ തലക്കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
അശ്വിന് പ്രസാദ് ആശുപത്രിയില്‍ ചികിത്സ തേടി. അശ്വിന് നല്കിയ പരാതിയിലാണ് പ്രതികള്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പേരൂര്‍ക്കട എസ്.എച്ച്.ഒ പ്രൈജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ മിഥുന്, സി.പി.ഒമാരായ പ്രശാന്ത്, അനു എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.