തിരുവനന്തപുരത്ത് എടിഎം കൌണ്ടർ പൊളിച്ച് പണം തട്ടാൻ ശ്രമിച്ച കേസിലെ മുഖ്യ പ്രതി പൊലീസ് പിടിയിൽ

thanveer
thanveer

തിരുവനന്തപുരം : വട്ടിയൂർക്കാവ് ജംക്ഷനു സമീപം കാനറ ബാങ്കിൻ്റെ ATM കൗണ്ടർ പൊളിച്ച് പണം തട്ടാൻ ശ്രമിച്ച കേസിലെ മുഖ്യ പ്രതിയെ വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ  21ന് രാത്രി 12 മണിയോടു കൂടി പ്രതി ATM കൗണ്ടറിനുള്ളിൽ പ്രവേശിച്ച് മെഷീൻ്റെ മുൻവശം താഴ്ഭാഗത്തുള്ള പാനൽ ഡോർ പൂട്ട് പൊട്ടിച്ച് തുറക്കുകയും തുടർന്ന് ബാറ്ററി പാനൽ ഇളക്കി മാറ്റുമ്പോൾ സെക്യൂരിറ്റി കൺട്രോളിൽ അലാറം മുഴങ്ങുകയും ചെയ്യുകയുമായിരുന്നു. ഇതോടെ ഇയാൾ ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. തുടർന്ന് പൊലീസ് പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.

ബീഹാർ അരാറിയ ജില്ലയിൽ മോഹൻപൂർ, രാംപൂർ ബുദ്ധേ ശ്രീയിൽ മുഹമ്മദ് തൻവീർ (29) നെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഇയാൾ വട്ടിയൂർക്കാവിന് സമീപമുള്ള ഹോട്ടലിലെ ജീവനക്കാരനാണ്.

എസ്എച്ചഒ അജീഷ്. എസ്ഐമാരായ ബൈജു, അരുൺ കുമാർ, വിജയകുമാർ, സുരേഷ് കുമാർ, മനോഹരൻ, സിപിഒ രാജേഷ്, ഷാഡോ ടീം അംഗമായ രാജീവ് എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

Tags