കാണിക്ക എണ്ണുന്നതിനിടെ പണം മോഷ്ടിച്ച് ക്ഷേത്ര ജീവനക്കാർ
Sep 30, 2024, 19:05 IST
ബെംഗളൂരു: ജീവനക്കാർ ക്ഷേത്രത്തിലെ കാണിക്ക പണം മോഷ്ടിച്ചു. ജീവനക്കാർ പണം മോഷ്ടിക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ബെംഗളൂരുവിലെ ബ്യാതരായണപുരയിലെ ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രത്തിലാണ് സംഭവം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
വിഡിയോയിൽ അടുക്കി വെച്ചിരിക്കുന്ന പണത്തിന് സമീപം ജീവനക്കാരൻ നിൽക്കുന്നത് കാണാം. പിന്നീട് ഇയാൾ പണമെടുത്ത് പോക്കറ്റിൽ വെക്കുന്നതും കാണാം. അടുത്ത വിഡിയോയിൽ ഇതേ ആൾ പണം മോഷ്ടിക്കുന്നതും മറ്റൊരാൾക്ക് കൈമാറുന്നതും കാണാം. മറ്റൊരു വിഡിയോയിൽ പണവുമായി നിൽക്കുന്ന ഒരാൾ ബാഗിലേക്ക് പണം മാറ്റുന്നതും കസേരയിൽ ഇരിക്കുന്ന ഒരാൾക്ക് കൈമാറുന്നതും കാണാം.
സംഭവം നടന്ന തിയതി വ്യക്തമല്ല. അതേസമയം വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി.