വിവാഹവാഗ്ദാനം നല്‍കി അധ്യാപികയെ പീഡിപ്പിച്ച കായികാധ്യാപകൻ പിടിയിൽ

google news
arrest

കോയമ്പത്തൂര്‍: വിവാഹവാഗ്ദാനം നല്‍കി സത്യമംഗലം സ്വദേശിയായ അധ്യാപികയെ ലൈംഗികമായി പീഡിപ്പിക്കുകയും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയുംചെയ്ത കേസില്‍ മധുര സ്വദേശിയായ കായികാധ്യാപകനെ കാട്ടൂര്‍ വനിതാപോലീസ് അറസ്റ്റുചെയ്തു. കാരമടയിലെ സ്വകാര്യ സ്‌കൂള്‍ അധ്യാപകനായ അജിത്ത്കുമാറിനെയാണ് (28) അറസ്റ്റുചെയ്തത്.

പ്രണയംനടിച്ച് വശീകരിച്ചശേഷം, ലോഡ്ജില്‍ കൊണ്ടുപോയി ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തിയാണ് പീഡിപ്പിച്ചത്. ഈ ദൃശ്യം ഫോണില്‍ പകര്‍ത്തി. പിന്നീട് ഫോണിലെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നുപറഞ്ഞ് വീണ്ടും പീഡിപ്പിച്ചു.

25-കാരിയായ അധ്യാപിക ഗര്‍ഭിണിയായപ്പോള്‍ അജിത്ത്കുമാറും അച്ഛനും ചേര്‍ന്ന് ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു. ഇതിനിടയിലാണ് അധ്യാപിക പോലീസില്‍ പരാതിനല്‍കിയത്.
 

Tags