അമ്മയെ കൊലപ്പെടുത്തി;ശരീരഭാ​ഗങ്ങള്‍ പാചകം ചെയ്ത മകന് വധശിക്ഷ

crime
crime

 അമ്മയെ ക്രൂരമായി കൊലപ്പെടുത്തി ശരീരഭാ​ഗങ്ങള്‍ പാചകം ചെയ്ത യുവാവിന് വധശിക്ഷ വിധിച്ച് ബോംബെ ഹൈക്കോടതി. കോലാപൂര്‍ കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവച്ചു. 2017ലായിരുന്നു കേസിനാസ്പദമായ സംഭവം. കോലാപൂര്‍ സ്വദേശിയായ സുനില്‍ രാമ കുച്കോരവിയെയാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.


അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്ന് കോടതി നിരീക്ഷിച്ചു. നരഭോജനമാണ് നടന്നിരിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ജീവപര്യന്തം തടവ് ലഭിച്ചാല്‍ പ്രതി വീണ്ടും സമാന കുറ്റകൃത്യം ആവര്‍ത്തിക്കാനുള്ള സാധ്യതയുണ്ടെന്നും ജസ്റ്റിസുമാരായ രേവതി മൊഹിതേ ദേരെ, പൃഥ്വിരാജ് ചവാൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
 

Tags