ആറ് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതിക്ക് 20 വര്‍ഷം തടവ്

google news
Kannur rape case turning point Girl's father accused in POCSO case

ജാംനഗര്‍: ആറ് വയസ് പ്രായമുള്ള ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 26കാരനെ 20 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. ജാംനഗറിലെ പോക്‌സോ പ്രത്യേക കോടതിയാണ് 26കാരന് ശിക്ഷ വിധിച്ചത്. 2022ലാണ് അയല്‍വാസിയുടെ മകനെ 26കാരന്‍ ക്രൂരമായി പീഡിപ്പിച്ചത്. പോക്‌സോ കോടതി ജഡ്ജി എ എ വ്യാസാണ് ശിക്ഷ വിധിച്ചത്.

ദിവസ വേതനക്കാരനായ 26കാരനെതിരെ ഐപിസി 377, പോക്‌സോ ചട്ടങ്ങള്‍ അനുസരിച്ചാണ് ശിക്ഷ വിധിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമേ പതിനായിരം രൂപ പിഴയും 26കാരന്‍ ഒടുക്കണം. പീഡനത്തിനിരയായ ആറ് വയസുകാരന് 4 ലക്ഷം രൂപ നല്‍കാനും കോടതി വിധിച്ചിട്ടുണ്ട്.

ജാംനഗറിലെ വീടിന് സമീപത്തെ ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടു ചെന്നായിരുന്നു കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചത്. ഭയന്നുപോയ കുട്ടി വിവരം അമ്മയോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ കുട്ടിയുടെ അമ്മ പൊലീസിനെ സമീപിക്കുകയായിരുന്നു. സമാനമായ മറ്റൊരു സംഭവത്തില്‍ ധാരാവിയില്‍ 5 വയസുകാരനെ പീഡിപ്പിച്ച 20കാരന്‍ അറസ്റ്റിലായത് വ്യാഴാഴ്ചയാണ്.
 

Tags