പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവിന് 39 വർഷം തടവ്
കേണിച്ചിറ: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിന് 39 വർഷം തടവും 95000 രൂപ പിഴയും വിധിച്ചു. ഇരുളം വാളവയൽ വട്ടത്താനി വട്ടുകുളത്തിൽ വീട്ടിൽ റോഷൻ വി. റോബർട്ട് (27) നെയാണ് സുൽത്താൻബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.
2021 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രോസിക്ക്യൂഷനു വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ഓമന വർഗീസ് ഹാജരായി. പ്രതി പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തി എന്നായിരുന്നു കേസ്. അന്നത്തെ കേണിച്ചിറ സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. സതീഷ്കുമാറാണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. സബ് ഇൻസ്പെക്ടർ വി.ആർ. അരുൺ, മറ്റു പൊലീസ് ഉദ്യോഗസ്ഥരായ വി.കെ. ഏലിയാസ്, വി. ജയപ്രകാശ്, മനോജ്, പാർവതി, എം.ടി. സിന്ധു എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു