പത്ത് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതിക്ക് 79 വർഷം കഠിന തടവും പിഴയും
Oct 2, 2024, 18:57 IST
കോഴിക്കോട്: പത്തു വയസുകാരിയെ ബലാൽസംഗം ചെയ്ത പ്രതിക്ക് 79 വർഷം കഠിന തടവ്. യുപി സ്കൂൾ വിദ്യാർത്ഥിനി നേരിട്ട കൊടിയ പീഡനം അധ്യാപികയാണ് ആദ്യം അറിഞ്ഞത്. പെൺകുട്ടിയെ പ്രതി നിരന്തരം ബലാൽസംഗം ചെയ്തെന്നാണ് കേസ്. 79 വർഷം കഠിന തടവിന് പുറമേ 1,12,000 രൂപ പിഴയും അടയ്ക്കണം .
കോഴിക്കോട് നാദാപുരം ഫാസ്റ്റ് ട്രാക്ക് കോടതിയാണ് തൊട്ടിൽപ്പാലം സ്വദേശി ബാലനെ ശിക്ഷിച്ചത്.തൊട്ടിൽപാലം പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷൻ 14 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകൾ ഹാജരാക്കുകയും ചെയ്തു.