പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പോലീസ് പിടിയിൽ

google news
arrest1

തിരുവനന്തപുരം:പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി അറസ്റ്റില്‍. പേരൂർക്കട അമ്പലമുക്ക് കൈക്കോട്ടും വൃന്ദാവൻ ഗാർഡൻസിൽ ശ്രീകണ്ണൻ (46) ആണ് അറസ്റ്റിലായത്. 

വിളപ്പിന്‍ശാല പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 2023 ജൂണിലായിരുന്നു കേസിനാസ്പമായ സംഭവം. കുട്ടിയുടെ സ്വഭാവത്തിൽ വന്ന മാറ്റത്തെ തുടര്‍ന്ന് നടത്തിയ കൗണ്‍സിലിങ്ങിലാണ് അതിക്രമത്തെക്കുറിച്ച് പുറത്ത് അറിയുന്നത്. തുടർന്ന് നൽകിയ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അനേഷണം നടത്തുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

Tags