എസ്.ബി.ഐ ബാങ്കിന്റെ മെസേജ് എന്ന വ്യാജേന നീലേശ്വരത്തും ഓൺലൈൻ തട്ടിപ്പ് ശ്രമം

Cyber ​​crime

നീലേശ്വരം: ഓൺലൈൻ തട്ടിപ്പിനുള്ള ശ്രമം നീലേശ്വരത്തും. നഗരസഭ കൗൺസിൽ മുൻ പാർലമെന്‍ററി ലീഡർ എറുവാട്ട് മോഹനനാണ് ഓൺലൈൻ തട്ടിപ്പിൽ നിന്ന് രക്ഷപ്പെട്ടത്. എസ്.ബി.ഐ ബാങ്കിന്റെ മെസേജ് എന്ന വ്യാജേനയാണ് എറുവാട്ടിന്റെ ഫോണിലേക്ക് എസ്.ബി.ഐ നെറ്റ് ബാങ്കിങ് അക്കൗണ്ട് ഇന്ന് കട്ടാകുമെന്നും അതുകൊണ്ട് പാൻകാർഡ് അപ്ഡേറ്റ് ചെയ്യാൻ ആവശ്യപ്പെട്ട് ബാങ്കിന്റെ പേരിൽ ഒരു ലിങ്ക് മെസേജായി വന്നത്.

എസ്.ബി.ഐ ബാങ്കിന്റെ പേരിലുള്ള ലിങ്കായതിനാൽ ആദ്യം സംശയം തോന്നിയില്ല. സംശയനിവാരണത്തിനുവേണ്ടി ബാങ്ക് മാനേജരെ ബന്ധപ്പെട്ടപ്പോഴാണ് അത് വ്യാജമാണെന്ന് മനസ്സിലായത്.

Share this story