വ​ട​ക്ക​ഞ്ചേ​രി​യി​ൽ ക​വ​ർ​ച്ച സം​ഘം പി​ടി​യി​ൽ

google news
Police

വ​ട​ക്ക​ഞ്ചേ​രി: പ്ലാ​സ്റ്റി​ക് പാ​ത്ര​ങ്ങ​ൾ വി​ൽ​ക്കാ​നെ​ന്ന പേ​രി​ൽ മോ​ട്ടോ​ർ ബൈ​ക്കു​ക​ളി​ൽ ക​റ​ങ്ങി ഹൈ​വേ ഓ​ര​ങ്ങ​ളി​ലും മ​റ്റും അ​ട​ച്ചി​ട്ട വീ​ടു​ക​ൾ ക​ണ്ടെ​ത്തി മോ​ഷ​ണം ന​ട​ത്തി​വ​രു​ന്ന അ​ന്ത​ർ സം​സ്ഥാ​ന ക​വ​ർ​ച്ച സം​ഘം പി​ടി​യി​ൽ. മ​ഞ്ചേ​രി സ്വ​ദേ​ശി അ​ജി​ത് (22), ക​ർ​ണാ​ട​ക ഹാ​സ​ൻ സ്വ​ദേ​ശി ശി​വ​രാ​ജ​ൻ (30) എ​ന്നി​വ​രെ​യാ​ണ് വ​യ​നാ​ട് അ​മ്പ​ല​വ​യ​ൽ പൊ​ലീ​സി​ന്റെ സ​ഹാ​യ​ത്തോ​ടെ വ​ട​ക്ക​ഞ്ചേ​രി പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. അ​ടു​ത്ത​കാ​ല​ത്താ​യി വ​ട​ക്ക​ഞ്ചേ​രി മേ​ഖ​ല​യി​ൽ ജ​ന​ങ്ങ​ളു​ടെ​യും പൊ​ലീ​സി​ന്റെ​യും ഉ​റ​ക്കം കെ​ടു​ത്തി​യ മോ​ഷ​ണ സം​ഘ​ത്തെ​യാ​ണ്​ പി​ടി​കൂ​ടി​യ​ത്.

മേ​രി​ഗി​രി​യി​ൽ അ​ട​ച്ചി​ട്ട വീ​ടി​ന്റ പി​ൻ​ഭാ​ഗം ത​ക​ർ​ത്ത് ഏ​ഴു പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ങ്ങ​ളും 65000 രൂ​പ​യും ടോ​ളി​ന് സ​മീ​പ​മു​ള്ള വീ​ട്ടി​ൽ​നി​ന്ന് 4500 രൂ​പ​യും ക​വ​ർ​ന്ന കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു പൊ​ലീ​സ്. നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​തി​ക​ൾ വ​ള​രെ കാ​ലം മു​മ്പ്​ ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന് കു​ടി​യേ​റി വ​ന്ന​വ​രും മോ​ഷ​ണം തൊ​ഴി​ലാ​ക്കി​യ​വ​രു​മാ​ണ്.

ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പാ​ണ് വ​ട​ക്ക​ഞ്ചേ​രി പൊ​ലീ​സ് തേ​ഞ്ഞി​പ്പ​ലം സൈ​നു​ദ്ദീ​ൻ, മു​സ്താ​ഖ്, സി​നാ​ൻ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ക​വ​ർ​ച്ച സം​ഘ​ത്തെ പി​ടി​കൂ​ടി റി​മാ​ൻ​ഡ് ചെ​യ്ത​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ആ​ർ. ആ​ന​ന്ദി​ന്റ നി​ർ​ദേ​ശ പ്ര​കാ​രം ആ​ല​ത്തൂ​ർ ഡി​വൈ​സ്.​എ​സ്.​പി സി.​ആ​ർ. സ​ന്തോ​ഷ്‌, വ​ട​ക്ക​ഞ്ചേ​രി ഇ​ൻ​സ്‌​പെ​ക്ട​ർ കെ.​പി. ബെ​ന്നി, എ​സ്.​ഐ ജീ​ഷ്​ മോ​ൻ വ​ർ​ഗീ​സ്, അ​ഡീ​ഷ​ന​ൽ എ​സ്.​ഐ ജ​യ​ച​ന്ദ്ര​ൻ, ജി.​എ​സ്.​ഐ വി​ശ്വ​നാ​ഥ​ൻ, എ​സ്.​സി.​പി.​ഒ കൃ​ഷ്ണ​ദാ​സ്, സി.​പി.​ഒ സ​ദാം ഹു​സൈ​ൻ, ക്രൈം ​സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ കൃ​ഷ്ണ​ദാ​സ്, ബ്ല​സ​ൻ ജോ​സ്, സൂ​ര​ജ്ബാ​ബു, റി​നു മോ​ഹ​ൻ, ദി​ലീ​പ്, വി​നു, ഷി​ബു ബാ​ല​ൻ എ​ന്നി​വ​രാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്.

Tags