തളങ്കരയില്‍ കവർച്ച കേസ് : ഒരാൾ കൂടി അറസ്റ്റില്‍
arrested

കാസര്‍കോട്: തളങ്കര പള്ളിക്കാലില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് ആറു പവന്‍ സ്വര്‍ണം കവര്‍ന്ന കേസിലെ ഒരാൾകൂടി അറസ്റ്റില്‍. മലപ്പുറം തിരൂരിലെ ഇരിങ്ങാടൂര്‍ പുറയത്ത് പറമ്പില്‍ ഹൗസിലെ പി.പി. അമീറലിയെയാണ് (35) എസ്.ഐ വിഷ്ണുപ്രസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മൂന്നാം പ്രതിയാണ് ഇയാൾ.

ജൂണ്‍ 25ന് രാത്രിയാണ് തളങ്കര പള്ളിക്കാല്‍ റെയില്‍പാളത്തിന് സമീപത്തെ ശിഹാബ് തങ്ങളുടെ പൂട്ടിയിട്ട വീട് തുറന്ന് സ്വര്‍ണം കവർച്ച നടത്തിയത്. കവര്‍ച്ച സംഘത്തില്‍പെട്ട മട്ടന്നൂര്‍ സ്വദേശി വിജേഷിനെ നാട്ടുകാര്‍ പിടികൂടിയിരുന്നു.

മറ്റൊരു പ്രതിയായ കാസര്‍കോട്ടെ ലത്തീഫിനെ സുള്ള്യയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. അമീറലി പ്രതികളെ രക്ഷപ്പെടാനും മോഷണ മുതല്‍ വില്‍പന നടത്താനും സഹായിച്ച ആളാണെന്ന് പൊലീസ് പറഞ്ഞു.

Share this story