കൊ​ല്ല​ങ്കോ​ട് യുവതിയെ പീഡിപ്പിച്ച് രണ്ടുപവൻ കവർന്നു

google news
crime

കൊ​ല്ല​ങ്കോ​ട്: യു​വ​തി​യെ പീ​ഡി​പ്പി​ച്ച് ര​ണ്ടു​പ​വ​ൻ ക​വ​ർ​ന്നു. പ്ര​തി​യാ​യ യു​വാ​വ് തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ല​യി​ലാ​യ​താ​യി സൂ​ച​ന. സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ശേ​ഷം യു​വ​തി​യു​മാ​യു​ള്ള ബ​ന്ധം ഭ​ർ​ത്താ​വി​നെ അ​റി​യി​ക്കു​മെ​ന്നു ഭീ​ക്ഷ​ണി​പ്പെ​ടു​ത്തി കൊ​ല്ല​ങ്കോ​ട്ടെ ലോ​ഡ്ജി​ൽ വെ​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ര​ണ്ടു​പ​വ​ൻ സ്വ​ർ​ണ മാ​ല​യു​മാ​യി ക​ട​ന്ന പ്ര​തി​ക്കെ​തി​രെ കൊ​ല്ല​ങ്കോ​ട് പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

അ​തേ​സ​മ​യം, യു​വ​തി​യു​ടെ ക​ഴു​ത്തി​ലെ മാ​ല ര​ണ്ടു സ്ത്രീ​ക​ൾ സ്കൂ​ട്ട​റി​ൽ വ​ന്ന് പ​റി​ച്ചു കൊ​ണ്ടു​പോ​യെ​ന്ന് മീ​നാ​ക്ഷി​പു​രം പൊ​ലീ​സി​ൽ വ്യാ​ജ പ​രാ​തി ന​ൽ​കി. അ​ന്വേ​ഷ​ണ​ത്തി​ൽ പ​രാ​തി വ്യാ​ജ​മാ​ണെ​ന്ന് മ​ന​സ്സി​ലാ​യി.

തു​ട​ർ​ന്ന് യു​വ​തി ഭ​ർ​ത്താ​വി​നോ​ട് വി​വ​ര​ങ്ങ​ൾ പ​റ​യു​ക​യും ഭ​ർ​ത്താ​വു​മാ​യി കൊ​ല്ല​ങ്കോ​ട് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു. ഇ​ൻ​സ്പെ​ക്ട​ർ അ​മൃ​ത് രം​ഗ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഏ​ഴം​ഗ പ്ര​ത്യേ​ക സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

Tags