ഭി​ന്ന​ശേ​ഷി​ക്കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സ് : പ്രതിക്ക് 22 വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും
court

കു​ന്നം​കു​ളം: ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ 22 വ​ർ​ഷം ക​ഠി​ന ത​ട​വി​നും ഒ​രു ല​ക്ഷം പി​ഴ​യ​ട​ക്കാ​നും കു​ന്നം​കു​ളം ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി (പോ​ക്സോ) വി​ധി​ച്ചു. വെ​ങ്കി​ട​ങ്ങ് തൊ​യ​ക്കാ​വ് മ​ഞ്ച​ര​മ്പ​ത് വീ​ട്ടി​ൽ സു​മേ​ഷി​നെ (44) ആ​ണ് ജ​ഡ്ജി ടി.​ആ​ർ. റീ​ന ദാ​സ് ശി​ക്ഷി​ച്ച​ത്. 

2014ൽ ​ഏ​പ്രി​ൽ മു​ത​ൽ ജൂ​ലൈ വ​രെ നാ​ല് മാ​സ​ങ്ങ​ളി​ലാ​യി പ​ല​ത​വ​ണ പെ​ൺ​കു​ട്ടി​യു​ടെ​ വീ​ട്ടി​ലും പ്ര​തി​യു​ടെ വീ​ട്ടി​ലു​മാ​യി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ലാ​ണ് ശി​ക്ഷ. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ കെ.​എ​സ്. ബി​നോ​യ് ഹാ​ജ​റാ​യി. പാ​വ​റ​ട്ടി സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ സാ​ജ​ൻ പ്രോ​സി​ക്യൂ​ഷ​നെ സ​ഹാ​യി​ച്ചു. 

Share this story